Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Chennithala

സി​എം​ആ​ര്‍​എ​ല്‍ എ​ക്സാ​ലോ​ജി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട്: പി​ണ​റാ​യി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഇ​ടു​ക്കി: സി​എം​ആ​ര്‍​എ​ല്‍ എ​ക്സാ​ലോ​ജി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​ങ്ക​ളാ​ഴ്ച ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​സ​പ്പ​ടി​യി​ല്‍ ഇ ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ അ​ഴി​മ​തി​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്. എ​ഫ്ഐ​ആ​ർ ഇ​ട്ട് കേ​സെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​തി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ് ഐ ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ അ​ഴി​മ​തി ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​തോ​ടെ അ​ഴി​മ​തി കേ​സി​ൽ മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും മു​ന്‍ മ​ന്ത്രി റി​യാ​സും പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

അ​ഴി​മ​തി​ക്ക് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും കേ​സെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് പ​ക​രം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​ഡി ഡി​ജി​പി​ക്ക് കൈ​മാ​റി​യ വി​വ​ര​ങ്ങ​ളും എ​സ് ഐ ​ടി​യു​ടെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​ന് ഉ​ട​ൻ കൈ​മാ​റ​ണം.

വി​ജി​ല​ൻ​സ് ഉ​ട​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ ​ഡി​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി​യി​ല്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഇ​ഡി സ​മ​ര്‍​പ്പി​ച്ച ക​ണ്ടെ​ത്ത​ലു​ക​ൾ നി​ര്‍​ണാ​യ​ക​മാ​യി.

District News

മാ​ർ യൂ​ലി​യോ​സി​ന്‍റേ​ത് ധീ​ര​മാ​യ നി​ല​പാ​ടു​ക​ൾ: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ല്ല: സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി ധീ​ര​മാ​യി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് കാ​ലം ചെ​യ്ത ഡോ.​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

പൊ​തു സ​മൂ​ഹ​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ ന​ന്മ​യു​ടേ​താ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റി‍​യെ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഭൗ​തി​ക​ശ​രീ​ര​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, കോ​ൺ​ഗ്ര​സ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റോ​ജി കാ​ട്ടാ​ശേ​രി തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലീ​ഗ​ൽ ഒ​പ്പീ​നി​യ​ൻ തേ​ടി​യ​ത്. എ​സ്ഐ​ടി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ഡി വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. ഇ​വി​ടെ​ത്ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മേ ഉ​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഇ​ഡി​യു​ടെ ശി​പാ​ർ​ശ ക​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​തെ​ന്നു സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ അ​ട​ക്കം ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ഉ​പ​ദേ​ശം. ഡി​ജി​പി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി ചേ​ർ​ത്ത് എ​ജി​യാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Kerala

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ഇ​നി 'പൊ​ള്ളും'; പ്ര​ത്യേ​ക ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ടീം ​രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൂ​ഫാ​ൻ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 10,918 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മ​ല​പ്പു​റം എം​ഡി​എം​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് പേ​രെ​ക്കൂ​ടി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. ​ഗു​ജ​റാ​ത്ത്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡ​ൽ​ഹി, ബം​ഗാ​ൾ, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ല​ഹ​രി​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം 28ന് ​ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; റിപ്പോർട്ടർ ഓഫീസിലെ എ​സ്ഐ​ടി റെ​യ്ഡ് നി​യ​മ​പ്ര​കാ​ര​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ എ​സ്ഐ​ടി റെ​യ്ഡ് നി​യ​മ​പ്ര​കാ​ര​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ർ​ച്ച് വാ​റ​ണ്ട് ഉ​ൾ​പ്പെ​ടെ മ​തി​യാ​യ അ​നു​മ​തി നേ​ടി​യ ശേ​ഷ​മാ​ണ് ക​ള​മ​ശേ​രി​യി​ലെ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ഓ​ഫീ​സി​ൽ എ​സ്ഐ​ടി റെ​യ്ഡ് ന​ട​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​സ്ഐ​ടി എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തി​ന് നി​യ​മ​ങ്ങ​ളു​ണ്ട്. എ​സ്ഐ​ടി നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ വ​കു​പ്പോ ഇ​ട​പെ​ടാ​റി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും വ​സ്തു​ത​ക​ളു​ണ്ടെ​ങ്കി​ൽ നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റെ​യ്ഡി​നി​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വേ​ട്ട​യാ​ട​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് തു​ല്യ​മാ​യി​രു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പ്ര​മു​ഖ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ ഉ​ൾ​പ്പെ​ടെ ജ​യി​ലി​ൽ ക​ഴി​ഞ്ഞു. അ​പ്പോ​ൾ ആ​രും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത കാ​ര്യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ആ​ര് ചെ​യ്താ​ലും പൊ​ലി​സ് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ല​ഹ​രി​ക്കെ​തി​രായ പ​രി​ശോ​ധ​ന നൂ​റാം ദി​നം; തൂ​ഫാ​ൻ​ ഇ​നി സി​നി​മ​യി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ​യും പൊ​ലി​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​നാ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നൂ​റു​ദി​ന​ത്തി​ലെ​ത്തി​നി​ൽ​ക്കു​മ്പോ​ൾ അ​ടു​ത്ത ചു​വ​ടു സി​നി​മ​യി​ലേ​ക്ക്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തൂ​ഫാ​ൻ സി​നി​മ, കാ​ര​വാ​നു​ക​ൾ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ എ​ന്നി​വ ല​ക്ഷ്യം​വ​യ്ക്കും.

ഇ​ന്നു മു​ത​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ക്കും. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ല​ഹ​രി​യി​ല്‍​നി​ന്ന് മോ​ച​നം നേ​ടു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കും.
സി​നി​മാ​ക്കാ​രാ​ണെ​ങ്കി​ലും രാ​ഷ്്ട്രീ​യ​ക്കാ​രാ​ണെ​ങ്കി​ലും എ​ല്ലാ​വ​ര്‍​ക്കും ഒ​രേ നി​യ​മ​മാ​ണെ​ന്നും കാ​ര​വാ​നു​ക​ള്‍, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍, ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും സി​നി​മ ലൊ​ക്കേ​ഷ​നു​ക​ളി​ലോ കാ​ര​വാ​നു​ക​ളി​ലോ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​രു​ന്നു.

ല​ഹ​രി​വി​ല്‍​പ​ന, വി​ത​ര​ണം, ക​ട​ത്ത് എ​ന്നി​വ ത​ട​യു​ന്ന​തി​നും ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും തു​ട​രു​ക​യാ​ണ്. ഏ​താ​ണ്ട് പ​ത്തു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി തൂ​ഫാ​ന്‍ വാ​രി​യ​ര്‍​മാ​രാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ൽ തു​ട​ങ്ങി​വ​ച്ച​പ്പോ​ൾ, സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​രാ​ണ് തൂ​ഫാ​ന്‍ വാ​രി​യ​ര്‍​മാ​രാ​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി അ​തി​ര്‍​ത്തി ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തൂ​ഫാ​നു​മാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ കൈ​കോ​ർ​ത്ത​തും ഡി​ജി​പി​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന​തും വ​ലി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​രും ല​ഹ​രി​ക്കെ​തി​രേ ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ പ്രോ​ഗ്രാം പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

10,198 കേ​സു​ക​ള്‍, അ​റ​സ്റ്റി​ലാ​യ​ത് 11,021 പേ​ര്‍
ഇ​തു​വ​രെ 10,198 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 11,021 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​യി 25 മു​ത​ല്‍ 30 കോ​ടി രൂ​പ വ​രെ വി​പ​ണി​മൂ​ല്യ​മു​ള്ള 23471.953 ഗ്രാം ​എം​ഡി​എം​എ​യും 1218.778 കി.​ഗ്രാം ക​ഞ്ചാ​വും 4740.839 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 529.047 ഗ്രാം ​ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം കേ​ര​ള പൊ​ലി​സ് 9568 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും 649 കൗ​ണ്‍​സി​ലിം​ഗു​ക​ളും ന​ട​ത്തി. സ്‌​കൂ​ള്‍, കോ​ള​ജ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 6714 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി.

വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ത​​​​രൂ...

ല​​​​ഹ​​​​രിവി​​​​പ​​​​ണ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് നേ​​​​രി​​​​ട്ടും (9497979794, 9497927797) വാ​​​​ട്‌​​​​സ്ആ​​​​പ്പ് (9995966666) മു​​​​ഖേ​​​​ന​​​​യും പൊലിസി​​​​നെ അ​​​​റി​​​​യി​​​​ക്കാം. ഈ ​​​​ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കും.

Kerala

വീ​ണ​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി; ഒ​ളി​യ​മ്പു​മാ​യി ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ണ​യു​ടെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ മു​ന്നി​ൽ വ​ന്നി​ട്ടി​ല്ല. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

വീ​ണാ വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണം ഇ​ഡി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട് വീ​ണ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ന്ന വ്യാ​ജ സിം ​കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ടെ ഡി​ടി​പി​സി ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ ന​ന്ദു​ലാ​ലി​ന്‍റെ പേ​രി​ലാ​ണ് സിം ​കാ​ർ​ഡ് എ​ടു​ത്ത​തെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ൽ. 

2024 മു​ത​ൽ വീ​ണ ഈ ​സിം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വീ​ണ​യും റി​യാ​സും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സിം ​എ​ടു​ത്ത​തെ​ന്നാ​ണ് ന​ന്ദു​ലാ​ൽ ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണ് സിം ​എ​ടു​ത്ത​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ന്ദു​ലാ​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ജ സിം ​ഉ​പ​യോ​ഗി​ച്ച​ത് ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ൾ​ക്കാ​യി​രു​ന്നു​വെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന സം​ശ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ട്. അ​തേ​സ​മ​യം വീ​ണാ വി​ജ​യ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നും ഇ​ഡി നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. 

Kerala

എംഡിഎംഎ കേ​സ്: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ​തെ​റ്റെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​യാ​ൾ ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ മ​ന്ത്രി, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും പ്ര​തി​ക​രി​ച്ചു.

അ​വ​ർ ഭ​രി​ച്ച​പ്പോ​ൾ ല​ഹ​രി​വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​ൻ യാ​തൊ​ന്നും ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​മു​ണ്ടെ​ന്നും, ഡി​വൈ​എ​ഫ്‌​ഐ​യോ യൂ​ത്ത് കോ​ൺ​ഗ്ര​സോ ആ​ക​ട്ടെ, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ ആ​രെ പി​ടി​കൂ​ടി​യാ​ലും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​റ്റ​വാ​ളി​ക​ൾ​ക്ക് ആ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ലും അ​ത് വി​ഷ​യ​മ​ല്ലെ​ന്നും, മു​ഖ്യ​മ​ന്ത്രി​യു​മാ​യോ താ​നു​മാ​യോ ബ​ന്ധ​മു​ള്ള​വ​രാ​ണെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ പ​ല​രു​മാ​യും ഫോ​ട്ടോ​യെ​ടു​ക്കു​മെ​ന്നും, എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം ജാ​ത​കം പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ വ​ലി​യ അ​ള​വി​ൽ രാ​സ​ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​തി​ന് പി​ന്നാ​ലെ 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പി​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം.

 

Kerala

റൗ​ഡി​ക​ൾ പ​ല​തും പ​റ​യും, അ​തൊ​ന്നും ഗൗ​നി​ക്കു​ന്നി​ല്ല; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ഭീ​ഷ​ണി​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ലി​രു​ന്ന് പോ​ലീ​സി​നെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ഗു​ണ്ടാ നേ​താ​വ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. റൗ​ഡി​ക​ൾ പ​ല​തും പ​റ​യും. അ​തൊ​ന്നും ത​ങ്ങ​ൾ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

പോ​ലീ​സി​ന് പോ​ലീ​സി​ന്‍റേ​താ​യ രീ​തി​യു​ണ്ട്. പോ​ലീ​സ് ചെ​യ്യേ​ണ്ട​ത് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം നിലവിൽ ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി വി​വി​ധ ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ർ​ജു​ൻ ഇ​തി​നോ​ട​കം സം​സ്ഥാ​നം വി​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സം​ശ​യം. ഒ​ളി​വി​ലി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ൾ അ​ർ​ജു​ൻ ത​ന്നെ​യാ​ണോ ഇ​ടു​ന്ന​ത് അ​തോ മ​റ്റാ​രെ​ങ്കി​ലു​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

അ​തി​നി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ അ​ർ​ജു​ൻ ആ​യ​ങ്കി തു​ട​രു​ക​യാ​ണ്. "ത​ങ്ങ​ളെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് സി​സ്റ്റ​മാ​ണെ​ന്നും മു​ട്ടി​ന് താ​ഴെ വെ​ടി​വ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ല" എ​ന്നു​മാ​ണ് ഒ​ളി​വി​ലി​രു​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇ​യാ​ൾ പു​തി​യ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. ഈ ​കു​റി​പ്പി​ന് താ​ഴെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

Kerala

വി​ര​ട്ട​രു​ത്, വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്; ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യേ​യും വെ​ല്ലു​വി​ളി​ച്ച് അ​ര്‍​ജു​ന്‍ ആ​യ​ങ്കി

കൊ​ച്ചി: പോ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും സി​നി​മാ​സ്‌​റ്റൈ​ലി​ല്‍ വെ​ല്ലു​വി​ളി​ച്ച് ഗു​ണ്ടാ​നേ​താ​വ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി. കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പു​തി​യ വെ​ല്ലു​വി​ളി. "വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്" എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള മ​റു​പ​ടി​യാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് ത​ന്നെ പി​ടി​ക്ക​ട്ടെ​യെ​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യാ​ഴാ​ഴ്ച ക​ടു​ത്ത മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച​വ​ര്‍​ക്ക് ഇ​നി എ​ന്താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് കാ​ണാ​മെ​ന്നും ഗു​ണ്ട​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പു​തി​യ വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

""ഇ​നി എ​ന്താ വ​രു​ന്ന​തെ​ന്ന് നോ​ക്കൂ എ​ന്നൊ​ക്കെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. ഞാ​നു​മെ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട് ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട കേ​സി​നെ​പ്പ​റ്റി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ന്‍, ശേ​ഷം ഞാ​ന്‍ നി​ര​പ​രാ​ധി​യെ​ങ്കി​ല്‍ ക​ള്ള​ക്കേ​സെ​ടു​ത്ത് അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത സി​ഐ പ്ര​ശാ​ന്ത​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. എ​ങ്കി​ല്‍ ഞാ​ന്‍ താ​ങ്ക​ളെ നേ​രി​ട്ട് വ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ക്കും. ഒ​രു​മ്മ ത​രും. അ​ല്ലാ​ണ്ട് വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്.'' എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കീ​ഴ​ട​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ആ​ദ്യ നി​ല​പാ​ട്. പ​റ്റു​മെ​ങ്കി​ല്‍ ക​ണ്ടു​പി​ടി​ക്കാ​നും പോ​ലീ​സു​കാ​രെ ഇ​യാ​ൾ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. കേ​സി​ല്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ള്ളി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

District News

അ​മ്മ​മാ​ര്‍​ക്ക് കൊ​ടു​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​മാ​ണ് തൂഫാ​ന്‍: ര​മേ​ശ് ചെ​ന്നി​ത്ത​ല

ച​വ​റ: ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ജീ​വി​തം ഇ​ല്ലാ​താ​ക്കു​ന്ന മ​ക്ക​ളെ​യോ​ര്‍​ത്ത് ക​ര​യു​ന്ന അ​മ്മ​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​മാ​ണ് തൂഫാ​ന്‍ പ​ദ്ധ​തി​യെ​യ​ന്ന് മ​ന്ത്രി ര​മേശ് ചെ​ന്നി​ത്ത​ല. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ അ​ത്ത് യൂ​ണി​യ​ന്‍ ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൂഫാ​ന് ഐ​ക്യ ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തി​യ ജ​ന​കീ​യ സ​ദ​സും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൂഫാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​കീ​യ ജി​വീ​തം മാ​റ്റി മ​റി​ക്കാ​ന്‍ സാ​ധി​ച്ചു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് മു​ത​ല്‍ അ​ക്ര​മം, റോ​ഡ​പ​ക​ടം തു​ട​ങ്ങി​യ​വ ഒ​രു പ​രി​ധി വ​രെ ഇ​ല്ലാ​താ​യി. ജ​ന​ങ്ങ​ള്‍​ക്ക് സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​നു​ള്ള സം​വി​ധാ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. മ​യ​ക്ക് മ​രു​ന്നു​ള്‍​പ്പെ​ടെ​യു​ള്ള മാ​ഫി​യ​ക​ളെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​മ്മ​മാ​ര്‍ ഇ​ന്ന് ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ​ന്നും ല​ഹ​രി ഉ​പ​യോ​ഗി​ച്ച മ​ക്ക​ളെ​യോ​ര്‍​ത്ത് ഒ​ര​മ്മ​യും ക​ര​യാ​ന്‍ പാ​ടി​ല്ലാ എ​ന്ന​താ​ണ് തൂഫാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും മന്ത്രി പറഞ്ഞു.

ച​ട​ങ്ങി​ല്‍ താ​ലൂ​ക്ക് ജ​മാ അ​ത്ത് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ, ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷം​ലാ നൗ​ഷാ​ദ്, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, കെ.​സി. രാ​ജ​ന്‍, ഇ. ​യൂ​സ​ഫ് കു​ഞ്ഞ്, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, മ​നാ​ഫ് വ​ട​ക്കും​ത​ല, സി​യാ​ദ് വ​ലി​യ വീ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.

District News

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന സ​ർ​വീ​സി​ലെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ബാ​ക്ക്‌​ലോ​ഗ് ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി പ്ര​ത്യേ​ക റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സർക്കാരിന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ആ​യി​ര​ക്ക​ണ​ക്കി​ന് ത​സ്തി​ക​ക​ൾ ഇ​പ്പോ​ഴും നി​ക​ത്ത​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ അ​നീ​തി​യാ​ണ്. അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കാ​ൻ പി​എ​സ്‌​സി പ്ര​ത്യേ​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കും.

ബാ​ക്ക്‌​ലോ​ഗ് ത​സ്തി​ക​ക​ൾ കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വ​കു​പ്പു​മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ദു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നായി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kerala

പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പം സ​ർ​ക്കാ​രു​ണ്ടാ​കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പം സ​ർ​ക്കാ​രു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് തി​രു​വ​ല്ല ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്ക​വെ ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

നാ​ശ​ന​ഷ്ട​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നും ദു​ര​ന്ത​മേ​ഖ​ല​യ്ക്കു​ള്ള ഫ​ണ്ടി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഈ ​സ​മ​യ​ത്ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ ഉ​ന്ന​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

സു​ഗ​ത​ന് അ​നു​കൂ​ല സ​ർ​ക്കു​ല​ർ; ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സ് പ്ര​തി​യും ബി​ജെ​പി കൗ​ണ്‍​സി​ല​റു​മാ​യ ആ​ര്‍.​സു​ഗ​ത​ന് അ​നു​കൂ​ല​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ടു​ത്ത അ​തൃ​പ്തി. മ​ന്ത്രി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ കൗ​ണ്‍​സി​ല്‍ വോ​ട്ടി​നി​ട്ട് അം​ഗീ​ക​രി​ച്ചാ​ല്‍ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം സു​ര​ക്ഷി​ത​മാ​ക്കാ​മെ​ന്ന് സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ അ​വ​ധി അ​പേ​ക്ഷ വോ​ട്ടി​നി​ട്ട് പാ​സാ​ക്കി​യാ​ണ് ബി​ജെ​പി അ​യോ​ഗ്യ​ത ഭീ​ഷ​ണി ഒ​ഴി​വാ​ക്കി​യ​ത്. അ​വ​ധി അ​പേ​ക്ഷ പാ​സാ​ക്കി​യ​തോ​ടെ ആ​റ് മാ​സ​ത്തേ​ക്ക് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് സു​ഗ​ത​ന് വി​ട്ടു​നി​ൽ​ക്കാം.  യു​ഡി​എ​ഫ് വി​മ​ത​ൻ സു​ധീ​ഷ് കു​മാ​റി​ന്‍റെ പി​ന്തു​ണ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചാ​യി​രു​ന്നു ബി​ജെ​പി​യു​ടെ നീ​ക്കം.

യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​പ്പോ​ൾ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സു​ഗ​ത​ന് ന​ൽ​കി​യ ക​ത്ത് മേ​യ​ർ വി.​വി. രാ​ജേ​ഷ് യോ​ഗ​ത്തി​ല്‍ ഉ​യ​ർ​ത്തി​ക്കാ​ട്ടി. കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും എ​ന്നാ​ൽ അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി വോ​ട്ടി​നി​ട്ട് പാ​സാ​ക്കി​യെ​ടു​ത്താ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

Kerala

നീ​റ്റ് പ്ര​തി​ഷേ​ധം: സംസ്ഥാനത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ നീ​റ്റ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ത്ര കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പി​ൻ​വ​ലി​ക്കു​മെ​ന്നും ഇ​തി​നാ​യി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൻ്റെ തീ​രു​മാ​നം. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ന​ൽ​കി​യ ക​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ലു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ചും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ജ​യി​ലു​ക​ളി​ൽ പു​ല​ർ​ച്ചെ മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജ​യി​ലു​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജ​യി​ൽ, പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Kerala

"ആക്ഷൻ ഹീറോ നവീൻ പോളി';വേദിയിൽ ചിരിപടർത്തി ചെന്നിത്തലയുടെ അമളി

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ പ​രി​പാ​ടി​ക്കി​ടെ ന​ട​ൻ നി​വി​ൻ പോ​ളി​യെ കു​റി​ച്ച് സം​സാ​രി​ക്ക​വെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് വേ​ദി​യി​ൽ നാ​ക്കു​പി​ഴ. നി​വി​ൻ പോ​ളി എ​ന്ന പേ​രി​ന് പ​ക​രം ‘ആ​ക്ഷ​ൻ ഹീ​റോ ന​വീ​ൻ പോ​ളി’ എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. പ്ര​സം​ഗ​ത്തി​നി​ടെ പേ​ര് മാ​റി പ​റ​ഞ്ഞ​തോ​ടെ വേ​ദി​യി​ലും സ​ദ​സി​ലും ചി​രി പ​ട​ർ​ന്നു.

ത​നി​ക്ക് പ​റ്റി​യ അ​മ​ളി ഉ​ട​ന​ടി തി​രി​ച്ച​റി​ഞ്ഞ മ​ന്ത്രി, താ​ൻ പ​റ​ഞ്ഞ​ത് തെ​റ്റി​പ്പോ​യെ​ന്നും യ​ഥാ​ർ​ഥ ആ​ക്ഷ​ൻ ഹീ​റോ ആ​രാ​ണെ​ന്ന് സ​ദ​സി​ലു​ള്ള​വ​ർ​ക്ക് ത​ന്നെ പ​റ​യാ​മെ​ന്നും ചി​രി​യോ​ടെ തി​രു​ത്തു​ക​യാ​യി​രു​ന്നു.‘​ആ​ക്ഷ​ൻ ഹീ​റോ ബി​ജു’ അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ൽ നി​വി​ൻ പോ​ളി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നീ​തി​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ പോ​രാ​ടു​ന്ന​വ​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജി​ല​ൻ​സ് സം​ഘ​ടി​പ്പി​ച്ച അ​ഴി​മ​തി വി​രു​ദ്ധ ‘വി​ജി​ല​ൻ​സ് വി​സി​ൽ’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ വി​സി​ൽ ക​മാ​ൻ​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി​യാ​ണ് ച​ട​ങ്ങി​ൽ അ​ണി​ചേ​ർ​ന്ന​ത്.

Kerala

അ​ഴി​മ​തി​ക്കെ​തി​രെ 'പ്രൊ​ജ​ക്റ്റ് സീ​റോ': വി​ജി​ല​ൻ​സ് വി​സി​ൽ മു​ഴ​ക്കി ആ​ദ്യ ക​മാ​ൻ​ഡോ​യാ​യി നി​വി​ൻ പോ​ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ന്‍​സ് വ​കു​പ്പും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന 'പ്രൊ​ജ​ക്റ്റ് സീ​റോ' എ​ന്ന പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ന്‍​സ് ക​മാ​ന്‍​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി വി​ജി​ല​ന്‍​സ് വി​സി​ല്‍ മു​ഴ​ക്കി.

പ​ദ്ധ​തി​യു​ടെ തു​ട​ക്കം വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന് നി​വി​ന്‍ പോ​ളി പ​റ​ഞ്ഞു. "നി​യ​മ​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ്. ആ ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടാ​ല്‍ സ​മൂ​ഹം ത​ക​രും. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ളു​ടെ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ന്ന​തും കു​റു​ക്കു​വ​ഴി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും അ​ഴി​മ​തി ത​ന്നെ​യാ​ണ്.

നേ​രാ​യ വ​ഴി​യി​ല്‍ കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യാ​ണ് ആ​ദ്യം മാ​റേ​ണ്ട​ത്. ഈ ​മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങേ​ണ്ട​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​രി​യാ​യ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കാ​തെ, അ​നാ​വ​ശ്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ച് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കൂ​ട്ടു​കാ​രി​ല്‍ നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന പു​തി​യ ത​ല​മു​റ​യ്ക്കും പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള ജ​ന​ത​യ്ക്കും മാ​ത്ര​മേ ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും നി​വി​ൻ പോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യും പി​ന്തു​ണ​യും 'പ്രൊ​ജ​ക്ട് സീ​റോ'​യ്ക്കും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭ്യ​ർ​ഥി​ച്ചു.

Kerala

കോ​ൺ​ഗ്ര​സ്-​സി​പി​എം കൂ​ട്ടു​ക​ച്ച​വ​ടം; ചെ​ന്നി​ത്ത​ല​യെ വേ​ദി​യി​ലി​രു​ത്തി ജി.​സു​ധാ​ക​ര​ന്‍റെ 'സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്'

ആ​ല​പ്പു​ഴ: ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വേ​ദി​യി​ലി​രു​ത്തി കോ​ൺ​ഗ്ര​സി​നെ​യും പോ​ലീ​സി​നെ​യും വി​മ​ർ​ശി​ച്ച് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ആ​ല​പ്പു​ഴ​യി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ത​മ്മി​ൽ കൂ​ട്ടു​ക​ച്ച​വ​ട​മു​ണ്ട്. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചാ​ൽ അ​ടു​ത്ത ത​വ​ണ ആ​ല​പ്പു​ഴ​യി​ൽ ഒ​മ്പ​ത് സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ഗ​ര​സ​ഭ​യി​ൽ ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പോ​ലീ​സി​നെ​യും കോ​ൺ​ഗ്ര​സ് ഭ​ര​ണ​സ​മി​തി​യെ​യും സു​ധാ​ക​ര​ൻ ചോ​ദ്യം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ഉ​ണ്ടാ​വു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും പോ​ലീ​സ് ത​ന്നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ല്ല. ന​ഗ​ര​സ​ഭ​യി​ൽ സ്വീ​ക​ര​ണ​ത്തി​ന് വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധി​ക്കാ​നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് പ്ലാ​ൻ.

കോ​ൺ​ഗ്ര​സാ​ണ് ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രെ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യി​ട്ടും എ​ന്തു​കൊ​ണ്ട് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ അ​ത് നീ​ക്കം ചെ​യ്തി​ല്ല. എ​ന്തു​കൊ​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. താ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ക​ര​ണ​ക്കു​റ്റി​ക്ക് അ​ടി​ച്ചേ​നെ. ത​ന്‍റെ ഉ​ടു​പ്പി​ൽ പോ​ലും ഒ​രു​ത്ത​നും തൊ​ടി​ല്ല.

പോ​ലീ​സ് എ​ന്ത് കൊ​ണ്ടാ​ണ് ആ​രെ​യും തൊ​ടാ​ത്ത​തെ​ന്നും ജി. ​സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. അ​ഴി​മ​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.  ജി.​സു​ധാ​ക​ര​നെ അ​പ​മാ​നി​ക്കാ​നും ആ​ക്ഷേ​പി​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് സി​പി​എം പി​ന്തി​രി​യ​ണം. കോ​ൺ​ഗ്ര​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച കൂ​ട്ടു​ക​ച്ച​വ​ട ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് അ​തൃ​പ്തി; ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ർ​ട്ട് തേ​ടി

ക​ണ്ണൂ​ർ: ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഡോ.​റാ​മി​ന് ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് അ​തൃ​പ്തി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഡി​ജി​പി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി.

സം​ഭ​വ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ തീ​രു​മാ​നി​ച്ചു.

അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഡോ. ​റാ​മി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ന്‍റെ കാ​ര​ണം രേ​ഖാ​മൂ​ലം പ്ര​തി​യെ അ​റി​യി​ച്ചി​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ അ​റി​യി​ക്കാ​ൻ വൈ​കി​യ​തു​മാ​ണ് വീ​ഴ്ച​യാ​യ​ത്.

എ​ന്നാ​ൽ, കോ​ട​തി വി​ട്ട​യ​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഡോ. ​റാ​മി​നെ കോ​ട​തി വ​ള​പ്പി​ൽ നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്രൈം​ബ്രാ​ഞ്ചി​ന്റെ ഈ ​ന​ട​പ​ടി പൂ​ർ​ണ്ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ എം. ​കി​ഷോ​ർ കു​മാ​ർ പ​റ​ഞ്ഞു.

Movies

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ

ല​ഹ​രി​യു​ടെ അ​ടി​വേ​ര​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട് ദൗ​ത്യ​ത്തി​ന് ക​രു​ത്തു പ​ക​രാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ജ​യ് അ​ഭി​ന​ന്ദി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും ഉ​റ​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്, ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും പോ​ലീ​സും കേ​ര​ള​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഈ ​പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും ല​ഹ​രി മാ​ഫി​യ​ക​ളെ ത​ട​യു​ന്ന​തി​നാ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ധാ​ര​ണ​യാ​യി. ത​മി​ഴ്നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ പൂ​ർ​ണ

പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ വി​ജ​യ് ഉ​ട​ൻ ത​ന്നെ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ​രി​പാ​ടി​യി​ൽ ആ​ദ്യ​ത്തെ തൂ​ഫാ​ൻ വാ​റി​യ​ർ’ ആ​യ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​ജ​യും പ​ങ്കു​ചേ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ല​ഹ​രി​മു​ക്ത​മാ​യ ഒ​രു നാ​ളേ​ക്കാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റം യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

National

'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ച​ർ​ച്ച​യ്ക്കാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ചെ​ന്നൈ​യി​ൽ

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദ ​നാ​ർ​ക്കോ ഹ​ണ്ട്' എ​ന്ന ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​ത്തി​ന് ത​മി​ഴ്‌​നാ​ടി​ന്‍റെ പി​ന്തു​ണ തേ​ടു​ക​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ ശൃം​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ൺ മാ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

പു​തി​യ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ നേ​തൃ​പാ​ട​വ​ത്തെ​യും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ശം​സി​ച്ചു. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഭ​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​തേ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ല​ഹ​രി വി​പ​ത്തി​നെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

Movies

എ​ഫ്ഐ​ആ​ർ എ​ടു​ത്തി​ട്ടി​ല്ല സ​ർ, പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ങ്ങ​യെ പ​റ്റി​ച്ച​താ​ണ് സ​ർ; ചെ​ന്നി​ത്ത​ല​യോ​ട് അ​ൻ​സി​ബ

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്ന് ന​ടി അ​ൻ​സി​ബ ഹ​സ​ൻ. ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ടാ​ഗ് ചെ​യ്താ​ണ് അ​ൻ​സി​ബ​യു​ടെ പ്ര​തി​ക​ര​ണം.

‘‘പോ​ലീ​സ് എ​ഫ്ഐ​ആ​ർ എ​ടു​ത്തി​ട്ടി​ല്ല സ​ർ. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ങ്ങ​യെ പ​റ്റി​ച്ച​താ​ണ് സ​ർ. എ​ഫ്ഐ​ആ​ർ ഇ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഞാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സ​ർ. കേ​സെ​ടു​ക്കാ​നാ​വി​ല്ല എ​ന്ന് അ​വ​ർ കോ​ട​തി​യി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട് സ​ർ.

ഞാ​ൻ ബ​ഹു​മാ​ന​പ്പെ​ട്ട ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച​ത് എ​ന്‍റെ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന​ല്ല. ‌മ​റി​ച്ച്, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ എ​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ്.

ആ ​വീ​ഡി​യോ​യു​ടെ മു​ഴു​നീ​ള പ​തി​പ്പ് അ​ടു​ത്ത ദി​വ​സം ത​ന്നെ യൂ​ട്യൂ​ബി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കാ​നാ​ണ് ഞാ​ൻ വി​ളി​ച്ച​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ന്‍റെ മാ​ന​ത്തി​ന് തി​രു​ത്താ​നാ​കാ​ത്ത വി​ധം വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു.​ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്.

എ​ന്നാ​ൽ, കേ​സി​ൽ എ​ഫ്ഐ​ആ​ർ. ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് ക​ള​വാ​യി പ​റ​യു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ ആ​ശ്വാ​സം കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി​ക​ൾ ആ ​മു​ഴു​നീ​ള വീ​ഡി​യോ യൂ​ട്യൂ​ബി​ലൂ​ടെ പ​ര​സ്യ​മാ​യി പ്ര​ച​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​തു​വ​രെ​യും എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. 

പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​തെ പ്ര​തി​ക​ൾ പ​രാ​മ​ർ​ശി​ച്ച, ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് അ​നു​കൂ​ല​മാ​യി ഒ​ന്നും ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ്, ഇ​ത് വെ​റു​മൊ​രു മാ​ന​ന​ഷ്ട​ക്കേ​സ് മാ​ത്ര​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത് പ​രാ​തി എ​ഴു​തി​ത്ത​ള്ളാ​ൻ പോ​ലീ​സ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്.

ഇ​തേ പ്ര​തി ന​ൽ​കി​യ ഒ​രു വ്യാ​ജ പ​രാ​തി​യു​ടെ പു​റ​ത്താ​ണ് തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്ലി​ൽ വെ​ച്ച് എ​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ത​മാ​യി മാ​പ്പെ​ഴു​തി വാ​ങ്ങി​ച്ച​തെ​ന്ന കാ​ര്യം ആ​രും മ​റ​ന്നു​പോ​ക​രു​ത്. 

കാ​ക്കി​ക്കു​ള്ളി​ൽ നി​ങ്ങ​ൾ ആ​രാ​യാ​ലും, നി​യ​മ​പ​ര​മാ​യ നി​ങ്ങ​ളു​ടെ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും എ​നി​ക്കും കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന പൂ​ർ​ണ ബോ​ധ്യ​ത്തി​ലാ​ണ് ഞാ​ൻ വീ​ണ്ടും വീ​ണ്ടും നി​ങ്ങ​ളു​ടെ വാ​തി​ലി​ൽ മു​ട്ടു​ന്ന​ത്. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ആ ​വാ​തി​ലി​ൽ ഞാ​ൻ മു​ട്ടി​ക്കൊ​ണ്ടേ​യി​രി​ക്കും.’’​അ​ൻ​സി​ബ​യു​ടെ കു​റി​പ്പ്.

കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കാ​ണി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ന​ൽ​കി​യ മ​റു​പ​ടി​യും അ​ൻ​സി​ബ പു​റ​ത്തു​വി​ട്ടു. പ​രാ​തി​യി​ന്മേ​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​ക്കാ​ധാ​ര​മാ​യ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​തി​ൽ അ​പ​കീ​ർ​ത്തി​പ്ര​ചാ​ര​ണ​ത്തി​നു​ള്ള വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​മേ നി​ല​നി​ൽ​ക്കൂ. മ​റ്റ് വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ പ​രാ​തി​ക്കാ​രി​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ് എ​ന്നു​മാ​ണ് അ​ൻ​സി​ബ പു​റ​ത്തു​വി​ട്ട മ​റു​പ​ടി​യി​ൽ ഉ​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ന​ടി ത​ന്നെ വി​ളി​ച്ച് അ​റി​യി​ച്ചു. ഉ​ട​ൻ പോ​ലീ​സ് ക​മ്മി​ഷ​ണ​റെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ക​മ്മി​ഷ​ണ​ർ ത​ന്നെ അ​റി​യി​ച്ച​ത്. കേ​സെ​ടു​ത്താ​ൽ പി​ന്നെ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ൻ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

‘‘ന​ടി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു. പ​രാ​തി​കൊ​ടു​ത്തി​ട്ടും എ​ഫ്ഐ​ആ​ർ. ഇ​ടു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞു. ക​മ്മി​ഷ​ണ​റെ വി​ളി​ച്ച​പ്പോ​ൾ എ​ഫ്ഐ​ആ​ർ. ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പോ​ലീ​സ് എ​ഫ്.​ഐ.​ആ​ർ. ഇ​ട്ടാ​ൽ ഞാ​ൻ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ല. അ​താ​ണ് രീ​തി, ഞാ​ൻ ഇ​ട​പെ​ടു​ന്ന​താ​ണ് തെ​റ്റ്. എ​ഫ്ഐ​ആ​ർ ഇ​ട്ടാ​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്’’, ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ശ്ലീ​ല​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​ബ ഹ​സ​ൻ ന​ടി​മാ​രാ​യ ല​ക്ഷ്മി​പ്രി​യ്ക്കും ചാ​ന​ൽ ഉ​ട​മ​യ്ക്കും ശ്വേ​താ മേ​നോ​നു​മെ​തി​രെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ല​ക്ഷ്മി​പ്രി​യ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വി​ഡി​യോ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Kerala

മുഖ്യമന്ത്രിക്കെതിരെ ത​ന്‍റെ പേരിൽ വ്യാജ പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി വി.എം. സുധീരൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് ത​ന്‍റെ പേ​രി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. താ​ൻ ഫേ​സ്‌​ബു​ക്കി​ലോ മ​റ്റ് പൊ​തു​വേ​ദി​ക​ളി​ലോ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത്തെ​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും വി​ദ്വേ​ഷ​വും പ്ര​കോ​പ​ന​വും വ​ള​ർ​ത്താ​നു​മു​ള്ള ഹീ​ന​മാ​യ ശ്ര​മ​മാ​ണ് ഈ ​പോ​സ്റ്റി​ന് പി​ന്നി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ വി.​എം സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​പ​ത്മ​ഗി​രീ​ശ​ൻ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി.​എം.​സു​ധീ​ര​ൻ നി​യ​മ​ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ഖ​ലീ​ൽ എ​ന്ന വ്യ​ക്തി​യു​ടെ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റ് വ​ഴി​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

 

 

Kerala

ഓപ്പറേഷന്‍ തൂഫാന്‍: രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.

ഓപ്പറേഷന്‍ തൂഫാന്‍ ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന്‍ ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന്‍ പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന്‍ എംപി, മനോജ് മൂത്തേടന്‍ എംഎല്‍എ, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.

അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.

Kerala

ഗു​ണ്ടാ യോ​ഗം; കെ.​സു​ധാ​ക​ര​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ പേ​രി​ൽ കൊ​ച്ചി​യി​ൽ ഗു​ണ്ട​ക​ളു​ടെ യോ​ഗം വി​ളി​ച്ച​തി​നെ​തി​രേ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗു​ണ്ട​ക​ൾ ചേ​ർ​ന്നാ​ണോ തൂ​ഫാ​ൻ യോ​ഗം കൂ​ടു​ന്ന​തെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു.

കൊ​ച്ചി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലേ​ക്ക് കെ.​സു​ധാ​ക​ര​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രാ​ൾ അ​റി​ഞ്ഞു​കൊ​ണ്ട് ഇ​ങ്ങ​നെ ഒ​രു യോ​ഗ​ത്തി​ന് പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​ലീ​സ് അ​റി​യാ​തെ ഒ​രു യോ​ഗ​വും ആ​രും ചേ​രേ​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി ലോ​ബി കേ​ര​ള​ത്തി​ൽ പ​ത്തി താ​ഴ്ത്തി. ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ പോ​രാ​ടാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ധൈ​ര്യം കി​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

സു​ധാ​ക​ര​നെ ത​ള്ളി ചെ​ന്നി​ത്ത​ല; തൂ​ഫാ​ൻ യോ​ഗം വി​ളി​ക്കേ​ണ്ട​ത് പോ​ലീ​സെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

 തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ​യും ഗു​ണ്ടാ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കെ.​സു​ധാ​ക​ര​ൻ എം​പി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത തൂ​ഫാ​ൻ യോ​ഗ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​ധാ​ക​ര​ന്‍റെ യോ​ഗ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള യോ​ഗം വി​ളി​ക്കാ​നു​ള്ള ചു​മ​ത​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​ണ്. അ​ല്ലാ​ത്ത യോ​ഗ​ങ്ങ​ളൊ​ന്നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ, ഗു​ണ്ടാ​വി​രു​ദ്ധ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സു​ധാ​ക​ര​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​ദ്ദേ​ഹം വി​ളി​ച്ച യോ​ഗ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ്, പു​ലി ന​സീ​ർ, ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വെ​പ്പ് കേ​സി​ലെ പ്ര​തി ബി​ലാ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളും മു​ൻ ഗു​ണ്ടാ നേ​താ​ക്ക​ളും​ പ​ങ്കെ​ടു​ത്ത​താ​ണ് വ​ൻ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സു​ധാ​ക​ര​ൻ കൊ​ച്ചി​യി​ൽ യോ​ഗം വി​ളി​ച്ച​ത് ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സ്: എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല- ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ഉ​പ്പ് തി​ന്ന​വ​ര്‍ വെ​ള്ളം കു​ടി​യ്ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2025 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യും ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി തിങ്കളാഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ത​നി​ക്കെ​തി​രെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​തെ​ന്ന് തിങ്കളാഴ്ച പി.​എ​സ്. പ്ര​ശാ​ന്ത് ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ശാ​ന്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ദീ​പി​ക ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന പ്ര​സ്ഥാ​നം: ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ​​​ത്തി​​​നു ദി​​​ശാ​​​ബോ​​​ധം ന​​​ല്‍​കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് ദീ​​​പി​​​ക​​​യെ​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ (ഡി​​​സി​​​എ​​​ല്‍) സം​​​സ്ഥാ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ​​​യും ഡി​​​സി​​​എല്ലിന്‍റെ ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ കി​​​ക്ക്ഔ​​​ട്ടി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ക​​​വ​​​ടി​​​യാ​​​ര്‍ നി​​​ര്‍​മ​​​ല​​​ഭ​​​വ​​​ന്‍ ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ഹി​​​മ​​​യ്ക്കു വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​ണ് ദീ​​​പി​​​ക ന​​​ല്‍​കു​​​ന്ന​​​ത്.

നൈ​​​സ​​​ര്‍​ഗി​​​ക​​​മാ​​​യ ക​​​ഴി​​​വു​​​ക​​​ളെ വ​​​ള​​​ര്‍​ത്തി​​​യെ​​​ടു​​​ക്കാ​​​ന്‍ സഹായിക്കു​​​ന്ന പ​​​ത്ര​​​മു​​​ത്ത​​​ശി ല​​​ഹ​​​രി വി​​​മു​​​ക്ത പ​​​രി​​​പാ​​​ടി കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.

ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്ന് ഓ​​​രോ കു​​​ട്ടി​​​യും ജീ​​​വി​​​ത​​​ത്തി​​​ല്‍ ദൃ​​​ഢ​​​നി​​​ശ്ച​​​യം ചെ​​​യ്യ​​​ണ​​​മൈ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജീ​​​വി​​​തം ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് ല​​​ഹ​​​രി​​​യാ​​​ണ്. ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ വേ​​​ര​​​റു​​​ക്കും വ​​​രെ പോ​​​രാ​​​ട്ടം ന​​​ട​​​ത്തും. ജീ​​​വി​​​ത​​​മാ​​​ണ് ല​​​ഹ​​​രി​​​യെ​​​ന്ന ചി​​​ന്ത​​​യി​​​ല്‍ മെ​​​ച്ച​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ജീ​​​വി​​​ക്കാ​​​ന്‍ ഓ​​​രോ വി​​​ദ്യാ​​​ര്‍​ഥി​​​ക്കും സാ​​​ധി​​​ക്ക​​​ണം.

ല​​​ഹ​​​രി തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് സ​​​ര്‍​ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​നി​​​ലൂ​​​ടെ 65 കോ​​​ടി​​​യി​​​ല്‍​പ്പ​​​രം രൂ​​​പ​​​യു​​​ടെ രാ​​​സ​​​ല​​​ഹ​​​രി​​​യാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ച​​​ട​​​ങ്ങി​​​ല്‍ രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ഫ്രാ​​​ന്‍​സി​​​സ് ക്ലീ​​​റ്റ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഒ​​​രു ദേ​​​ശ​​​ത്തി​​​ന്‍റെ എ​​​ല്ലാ ന​​​ന്മ​​​ക​​​ളെ​​​യും ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന പ​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തൂ​​​ഫാ​​​ന്‍ വാ​​​റി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു.

ഡി​​​സി​​​എ​​​ല്‍ വ​​​ഴി സ​​​മൂ​​​ഹ​​​ത്തി​​​ല്‍ മു​​​ന്‍നി​​​ര​​​യി​​​ല്‍ എ​​​ത്തു​​​ക​​​യും സ​​​മൂ​​​ഹ​​​ത്തെ ന​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ര​​​വ​​​ധി വ്യ​​​ക്തി​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​തെ​​​ന്ന് ഫാ.​​​ മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു. 24 ല​​​ക്ഷം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും 20,000 അ​​​ധ്യാ​​​പ​​​ക​​​രും ഒ​​​രു​​​മി​​​ക്കു​​​ന്ന ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ല്‍ നി​​​ന്ന് ഇ​​​നി​​​യും ഒ​​​ട്ടേ​​​റെ പ്ര​​​തി​​​ഭ​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​വ​​​രു​​​മെ​​​ന്നു ദീ​​​പി​​​ക ചീ​​​ഫ് കോ -​​​ഓ​​​ര്‍​ഡി​​​നേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഫാ. ​​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ല്‍ ആ​​​ശം​​​സാ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​രു​​​മാ​​​യ മോ​​​ണ്‍. ഡോ. ​​​വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് കോ​​​ര്‍​എ​​​പ്പി​​​സ്‌​​​കോ​​​പ്പ, ഡി​​​സി​​​എ​​​ല്‍ കൊ​​​ച്ചേ​​​ട്ട​​​ന്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍​ചി​​​റ സി​​​എം​​​ഐ, സ​​​ര്‍​ക്കു​​​ലേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ജോ​​​ര്‍​ജ് മാ​​​ന്തു​​​രു​​​ത്തി​​​ല്‍, ഡി​​​സി​​​എ​​​ല്‍ നാഷണൽ കോ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ വർഗീസ് കൊച്ചു കുന്നേൽ‍, സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​ന്‍​സ് ആ​​​ല​​​യ്ക്ക​​​ല്‍ എ​​​സ്എ​​​ബി​​​എ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ദീപിക കേരള സമൂഹത്തിന്‍റെ കണ്ണാടി: മന്ത്രി രമേശ് ചെന്നിത്തല

കോ​​​ട്ട​​​യം: മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം തേ​ടി​യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണാ​ടി​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

ദീ​പി​ക ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ഐ​ക്ക​ണ്‍​സ് ഓ​ഫ് സ​ക്‌​സ​സി​ന്‍റെ പ്ര​കാ​ശ​ന​വും പാ​ലാ ബ്രി​ല്ല‍്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റു​മാ​യി ചേ​ര്‍​ന്ന് ദീ​പി​ക ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​-ലൈറ്റിംഗ് ദ ബ്രില്യന്‍റ്സിന്‍റെ ഉ​ദ്ഘാ​ട​ന​വും ദീ​പി​ക എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ദാ​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യം ക​ള​ക്‌​ട്രേ​റ്റി​നു സ​മീ​പ​മു​ള്ള ഫ്‌​ളോ​റ​ല്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ചടങ്ങില്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യം, നീ​തി, ന​ന്മ എ​ന്നി​വ​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന ദീ​പി​ക ഏ​തു പ്ര​തി​സ​ന്ധി​ക്കും ഉ​ത്ത​രം ന​ല്‍​കു​ന്ന ഒ​രു സ​ത്യ​ദൂ​തി​ക​യാ​ണെ​ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ​ക്ക് ആ​ദ്യ കോ​പ്പി ന​ല്‍​കി ഐ​ക്ക​ണ്‍​സ് ഓ​ഫ് സ​ക്‌​സ​സ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​കാ​ശ​നം ചെ​യ്തു. മു​ന്‍​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഐ​ക്ക​ണ്‍​സ് ഓ​ഫ് സ​ക്‌​സ​സ് അ​വ​ലോ​ക​നം ന​ട​ത്തി.

നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍ എ, ​റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് എ​ക്‌​സ് എം​എ​ല്‍​എ, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്‌ടര്‍ ജോ​ണി കു​രു​വി​ള പ​ടി​ക്ക​മ്യാ​ലി​ല്‍, ഓ​യി​ല്‍ പാം ​ഇ​ന്ത്യ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​ബി. ബി​നു, പാ​ലാ ബ്രി​ല്ല‍്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ജോ​ര്‍​ജ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് സ്വാ​ഗ​ത​വും ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് കു​ടി​ലി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

തൂഫാന് ദീപികയുടെ പിന്തുണ; അവസാന വേരും അറക്കും: മന്ത്രി രമേശ് ചെന്നിത്തല

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ല​​​ഹ​​​രി മാ​​​ഫി​​​യാ​​​യു​​​ടെ വേ​​​ര​​​റ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി പോ​​​ലീ​​​സ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍ന്ന് ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന് ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ.

ദീ​​​പി​​​ക ഐ​​​ക്ക​​​ണ്‍സ് ഓ​​​ഫ് സ​​​ക്‌​​​സ​​​സ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ലും രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ടു​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന് ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​യ കിക്ക് ഔ​​​ട്ട് പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​യി തൂ​​​ഫാ​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​മെ​​​ന്നും ഫാ.​ ​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്ക് ന​​​ന്ദി അ​​​റി​​​യി​​​ച്ച മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ​​​യു​​​ള​​​ള തൂ​​​ഫാ​​​ന് ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​മി​​​ല്ലെ​​​ന്നും മ​​​യ​​​ക്കു മ​​​രു​​​ന്നു ലോ​​​ബി​​​യു​​​ടെ അ​​​വ​​​സാ​​​ന വേ​​​രും അ​​​റ​​​ത്ത​​​തി​​​നു ശേ​​​ഷ​​​മേ പ​​​ദ്ധ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നും പ​​​റ​​​ഞ്ഞു.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മ​​​ദ്യ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ലോ​​​ബി ക​​​ച്ച​​​വ​​​ടം നി​​​ര്‍ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പൊ​​​ടി​​​ക്കൈ​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​വ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ ഒ​​​രു വീ​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കും സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റ​​​ല്ലെ​​​ന്നും സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ര്‍ഷ​​​വും തൂ​​​ഫാ​​​ന്‍ തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തൂ​​​ഫാ​​​ന്‍ കേ​​​സി​​​ലൂ​​​ടെ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​വ​​​രെ കാ​​​പ്പാ ചു​​​മ​​​ത്താ​​​നും അ​​​വ​​​രു​​​ടെ സ്വ​​​ത്ത് ക​​​ണ്ടെ​​​ത്താ​​​നും പോ​​​ലീ​​​സി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കൊ​ടു​ങ്കാ​റ്റാ​കും; വി​ട്ടു​വീ​ഴ്ച​യി​ല്ല, വേ​ര​റു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ഹ​രി​പ്പാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ഒ​രു കൊ​ടു​ങ്കാ​റ്റാ​യി ഈ ​ഓ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന​ത്ത് ആ​ഞ്ഞ​ടി​ക്കു​മെ​ന്നും യു​വ സ​മൂ​ഹ​ത്തെ ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ന​മ്മ​ൾ ഇ​തി​ൽ നി​ന്ന് ര​ക്ഷ നേ​ടി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ത​ക​രും. കു​ട്ടി​ക​ളെ​യാ​ണ് ല​ഹ​രി മാ​ഫി​യ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

അ​ടു​ത്ത കാ​ല​ത്താ​യി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വ​ൻ ല​ഹ​രി വേ​ട്ട​ക​ൾ ഈ ​വി​പ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ഷ​മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ മി​ഠാ​യി​ക​ൾ വ​ർ​ണ​ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ഫാ​ക്ട​റി ത​ന്നെ പോ​ലീ​സ് കാ​സ​ർ​കോ​ട്‌ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ, കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം ഒ​രാ​ളി​ൽ നി​ന്ന് മാ​ത്രം 18 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ആ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന 780.59 ഗ്രാം ​എം​ഡി​എം​എ എ​ന്ന രാ​സ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്ത​തും ഈ ​വി​പ​ത്തി​ന്‍റെ വ്യാ​പ്തി​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ൾ മു​മ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ചി​ല പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, ജ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഗു​ണ്ട​ക​ളെ​യും പ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന് ജ​ന​ങ്ങ​ൾ ത​ന്നെ അ​വ​രെ നേ​രി​ട്ട് പി​ടി​കൂ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് അ​മ്മ​മാ​രി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ഈ ​ക്യാ​മ്പ​യി​ന് ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളി​ൽ മ​ക്ക​ൾ വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തി​ന്‍റെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​ത് അ​മ്മ​മാ​രാ​ണെ​ന്നും അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും വെ​റു​തെ വി​ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക​ന​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ഷ്ട്രീ​യ​ക്കാ​രാ​ണെ​ങ്കി​ലും സി​നി​മ​ക്കാ​രാ​ണെ​ങ്കി​ലും പ​ണ​ക്കാ​രാ​ണെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഇ​ള​വു​ണ്ടാ​കി​ല്ല. കൊ​ച്ചി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഇ​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും, അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ വ​ര​വ് ത​ട​യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ന്മാ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​താ​യും കേ​ര​ള​ത്തി​ന്‍റെ നാ​ല് അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്രെ​യി​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ട​ൽ​മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​നും തൂ​ഫാ​ൻ പ​താ​ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ, കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ൾ മ​ന​സി​ലാ​ക്കി അ​വ​രെ തി​രു​ത്തു​ന്ന​തി​നാ​യി സൈ​ക്യാ​ട്രി​സ്റ്റു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ 15 പേ​രെ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വി​ജ​യ​ക​ര​മാ​ക്കാ​ൻ രൂ​പീ​ക​രി​ക്കു​ന്ന തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​ൽ ആ​ദ്യ അം​ഗം ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​ന​ങ്ങ​ളെ​യും തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ആ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വിം​ഗും ഡാ​ൻ​സാ​ഫ് ടീ​മും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ല​ഹ​രി വേ​ട്ട​യ്ക്കാ​യി തൂ​ഫാ​ൻ വ​ണ്ടി​ക​ളും നി​ര​ത്തി​ലി​റ​ങ്ങും.

ഏ​തെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടാ​ൽ അ​പ്പോ​ൾ ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ മൂ​ന്ന് പ്ര​ത്യേ​ക ടീ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Kerala

തോ​ക്കു​ള്ള​വ​ർ​ക്ക് എ​ന്തി​നാ ബ്ലേ​ഡ്; എ​സ്എ​ഫ്ഐ​ക്കെ​തി​രെ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലെ ബ്ലേ​ഡ് പ്ര​യോ​ഗ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ച്ചി​ൽ പോ​ലീ​സ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ത​ള്ളി​യ മ​ന്ത്രി ലാ​ത്തി​യും തോ​ക്കും കൈ​വ​ശ​മു​ള്ള പോ​ലീ​സി​ന് എ​ന്തി​നാ​ണ് ബ്ലേ​ഡെന്ന്ചോ ​ദി​ച്ചു.

സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രാ​യ എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം സംഭവത്തിൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 10 എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​രി​ക്കേ​ഡ് കെ​ട്ടി​യി​രു​ന്ന ക​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റാ​ൻ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബ്ലേ​ഡ് കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച​താ​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത അ​ക്ര​മം അ​ര​ങ്ങേ​റി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Kerala

ഫു​ഡ് ഡെ​ലി​വ​റി​യു​ടെ​യും ആം​ബു​ല​ൻ​സി​ന്‍റെ​യും മ​റ​വി​ലെ ല​ഹ​രി​ക്ക​ട​ത്ത്: താക്കീതുമായി ആ​ഭ്യ​ന്ത​ര മ​ന്ത്രി

ആ​ല​പ്പു​ഴ: ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ആം​ബു​ല​ൻ​സു​ക​ളു​ടെ​യും മ​റ​വി​ൽ ന​ട​ക്കു​ന്ന ല​ഹ​രി വി​ൽ​പ്പ​ന​യ്‌​ക്കെ​തി​രെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി​ക്ക​ട​ത്തു​കാ​ർ​ക്കെ​തി​രെ മ​ന്ത്രി ശ​ക്ത​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്.

സ്വി​ഗ്ഗി, സൊ​മാ​റ്റോ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ആ​പ്പു​ക​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ മ​റ​വി​ൽ ല​ഹ​രി മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ല​ഹ​രി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പ​ത്തെ​ത്തു​ട​ർ​ന്ന്, ആം​ബു​ല​ൻ​സു​ക​ളെ​യും ഇ​നി മു​ത​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' വ​ഴി പി​ടി​ക്ക​പ്പെ​ടു​ന്ന കേ​സു​ക​ളി​ൽ യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ-​ബാ​ഹ്യ ശി​പാ​ർ​ശ​ക​ളും സ്വീ​ക​രി​ക്ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.  

Kerala

ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റ​ക്കാ​ൻ യു​വാ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം വേണം: ആഭ്യന്തരമന്ത്രി

കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി കേ​ര​ള​ത്തി​ല്‍ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റ​ക്കാ​ൻ യു​വാ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രാ​യ 'ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കു​ന്ദ​മം​ഗ​ല​ത്ത് നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​മ​ന്ത്രി. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രാ​യ വ​ലി​യ പോ​രാ​ട്ട​മാ​ണ് ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം കാ​ര​ണം മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല​യ​ക്കു​ന്ന​ത് പോ​ലും ഭ​യ​ത്തോ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത പു​തി​യ ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. സ​ജീ​വ​മാ​യ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ ത​ക​ര്‍​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ സേ​ന​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ.

അ​വ​രു​ടെ വേ​ര​റു​ക്കാ​ന്‍ ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ ദീ​പ​ശി​ഖ മ​ന്ത്രി എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റി. ല​ഹ​രി​ക്കെ​തി​രാ​യ വ​ണ്‍ മി​ല്യ​ണ്‍ ഗോ​ള്‍ കാ​മ്പ​യി​നി​ന്‍റെ​യും എ​ജ്യൂ കാ​ര്‍​ണി​വ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം ​കെ.​രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.

 

Kerala

മോ​ഹ​ൻ​ലാ​ൽ ഇ​നി തൂ​ഫാ​ൻ വാ​റി​യ​ർ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​മു​ക്ത കേ​ര​ളം ല​ക്ഷ്യ​മി​ട്ടു പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ദൗ​ത്യ​മാ​യ "ഓ​റേ​ഷ​ൻ തൂ​ഫാ​ൻ ദ ​നാ​ർ​ക്കോ ഹ​ണ്ടി'ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം, മോ​ഹ​ൻ​ലാ​ൽ.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും പ​ദ്ധ​തി നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മോ​ഹ​ൻ​ലാ​ൽ ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ചു.

ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും കേ​ര​ള പോ​ലീ​സി​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും അ​ഭി​ന​ന്ദി​ച്ചു. അ​നേ​കം കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ഹ​രി​യു​ടെ അ​പ​ക​ട​വ​ല​യ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ഈ ​ദൗ​ത്യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണാ​ർ​ത്ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത സേ ​നോ ടു ​ഡ്ര​ഗ്സ് എ​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ മോ​ഹ​ൻ​ലാ​ൽ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് കൈ​മാ​റി. ല​ഹ​രി വി​മു​ക്തി​യും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഇ​തി​ന​കം നി​ര​വ​ധി ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും, ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​മാ​യി തു​ട​ർ​ന്നും സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.

മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ ജ​നം നെ​ഞ്ചേ​റ്റി​യ താ​രം പി​ന്തു​ണ ന​ൽ​കു​ന്ന​ത് ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് പു​തി​യ ഊ​ർ​ജം പ​ക​രു​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ താ​ത്കാ​ലി​ക ന​ട​പ​ടി​യ​ല്ലെ​ന്നും ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ന്ന​തു​വ​രെ ദൗ​ത്യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കി; ചെന്നിത്തലയ്‌ക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.

നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.

യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്‍റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്‍റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.

അശോകിന്‍റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.

Kerala

പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു; ആ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ര്‍: വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നാ​ൽ ഇ​ത്ത​വ​ണ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ദ്യം മാ​പ്പ് പ​റ​യ​ണം. മ​ത പ​രി​പാ​ടി​ക​ളി​ൽ വി​സി​മാ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​രോ​ഗ്യ സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ, എം.​ജി സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ ഡി. ​മാ​വൂ​ത്ത്, മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ സി.​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​മ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ലിം​കു​മാ​റി​ന്‍റെ വീ​ട് സന്ദർശിച്ചു

പ​​​​റ​​​​വൂ​​​​ർ: അ​​​​ന്ത​​​​രി​​​​ച്ച ച​​​​ല​​​​ച്ചി​​​​ത്ര താ​​​​രം സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

ഭാ​​​​ര്യ സു​​​​നി​​​​ത, മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു, ആ​​​​രോ​​​​മ​​​​ൽ എ​​​​ന്നി​​​​വ​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്ത് എം​​​​എ​​​​ൽ​​​​എ, പ​​​​റ​​​​വൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​ആ​​​​ർ. സൈ​​​​ജ​​​​ൻ, ഡി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ജെ. രാ​​​​ജു, യു​​​​ഡി​​​​എ​​​​ഫ് നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​എ​​​​സ്. ര​​​​ഞ്ജി​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Kerala

ഹെ​ലി​കോ​പ്റ്റ​ർ സേ​വ​നം തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്നു രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു വാ​ട​ക​യ്ക്കെ​ടു​ത്ത പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സേ​വ​നം വീ​ണ്ടും തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കൂ​ട്ടാ​യ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി തീ​രു​ന്ന മു​റ​യ്ക്കു പു​തു​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ർ​ക്കാ​രി​നോ​ടു ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

Kerala

ച​രി​ത്രം കു​റി​ച്ച് അ​ഡ്വ. റൊ​സാ​രി​യോ ടോം; ​അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ബ്രി​ട്ട​ണി​ലെ ലീ​ഡ്‌​സ് ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്വ. റൊ​സാ​രി​യോ ടോ​മി​നെ അ​ഭി​ന​ന്ദി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച​ത്.

'ബ്രി​ട്ടീ​ഷ് രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക അം​ഗീ​കാ​ര​മു​ള്ള​തും 200 വ​ർ​ഷ​ത്തി​ല​ധി​കം അ​ക്കാ​ദ​മി​ക് പാ​ര​മ്പ​ര്യ​മു​ള്ള​തു​മാ​യ യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ ലീ​ഡ്‌​സ് ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് അ​ഡ്വ. റൊ​സാ​രി​യോ ടോം. ​ഈ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ സ്റ്റു​ഡ​ന്റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ത്ഥി​യാ​യി റൊ​സാ​രി​യോ മാ​റി എ​ന്ന വാ​ർ​ത്ത അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ പ​ങ്കു​വ​യ്ക്ക​ട്ടെ.'-​ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റി​ച്ചു.

റോ​യ​ൽ ലീ​ഡ്‌​സ് ട്രി​നി​റ്റി യൂ​ണി​വേ​ർ​സി​റ്റി​യി​ൽ നി​ന്നും എം.​ബി.​എ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടാ​നും യൂ​ണി​വേ​ഴ്സി​റ്റി ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നും റൊ​സാ​രി​യോ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ഏ​റെ അ​ടു​പ്പ​മു​ള്ള റൊ​സാ​രി​യോ​യു​ടെ ഈ ​തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ട്.

തൊ​ടു​പു​ഴ കോ​പ്പ​റേ​റ്റീ​വ് ലോ ​കോ​ളേ​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ കെ​എ​സ്യു​വി​ന്‍റെ സ​ജീ​വ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു റൊ​സാ​രി​യോ. ഭാ​വി​യെ​ന്താ​ക​ണ​മെ​ന്നും, ത​ന്റെ രാ​ഷ്ട്രീ​യം എ​ങ്ങ​നെ മു​ൻ​പോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നു​മു​ള്ള ചോ​ദ്യ​വു​മാ​യി എ​ന്റെ അ​ടു​ത്ത് വ​ന്ന പ​ല​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഈ ​യു​വാ​വ്.

ഒ​രി​ക്ക​ലും മ​റ്റു​ള്ള​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളോ ഏ​തെ​ങ്കി​ലും ച​ങ്ങ​ല​ക്കെ​ട്ടു​ക​ളു​ടെ ഭാ​ഗ​മോ ആ​ക​രു​ത് എ​ന്നാ​ണ് അ​ന്ന് ഞാ​ൻ അ​വ​നോ​ട് പ​റ​ഞ്ഞ​ത്. യു​വാ​ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം. സ്വ​ത​ന്ത്ര​മാ​യ ചി​ന്ത​ക​ൾ​ക്ക് മാ​ത്ര​മേ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ. മാ​ത്ര​മ​ല്ല, അ​റി​വും യോ​ഗ്യ​ത​യു​മു​ള്ള മ​നു​ഷ്യ​രാ​യി സ​മൂ​ഹ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കാ​ൻ അ​വ​രെ വ​ഴി​ന​ട​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യം എ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ ബോ​ധ​വും വ്യ​ക്തി​ത്വ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കെ.​എ​സ്.​യു സ​ഹാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ഡ്വ. റൊ​സാ​രി​യോ ടോം.
​പ്രി​യ​പ്പെ​ട്ട റൊ​സാ​രി​യോ, ഈ ​ച​രി​ത്ര നേ​ട്ട​ത്തി​ൽ എ​നി​ക്ക് അ​ത്യ​ധി​കം സ​ന്തോ​ഷ​മു​ണ്ട്. ഇ​നി​യും ഒ​രു​പാ​ട് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ നി​ന​ക്ക് സാ​ധി​ക്ക​ട്ടെ. എ​ല്ലാ​വി​ധ പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സ​ക​ളും! -മ​ന്ത്രി കു​റി​ച്ചു.

 

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ: 296 പേ​ർ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു മ​രു​ന്നി​നെ​തി​രേ സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​യ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി 296 പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നു എം​ഡി​എം​എ​യും മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് 270 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 296 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സു​ക​ളി​ൽ നി​ന്നാ​യി ആ​കെ എം​ഡി​എം​എ (0.3565 കി.​ഗ്രാം), ക​ഞ്ചാ​വ് (10.893 കി​ലോ), ക​ഞ്ചാ​വ് ബീ​ഡി (157 എ​ണ്ണം) എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Kerala

വ​ട​ക​ര കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട്; പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​തി​ന് പി​ന്നാ​ലെ വ​ട​ക​ര കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് വി​വാ​ദ​ക്കേ​സി​ലും പു​ന​ര​ന്വേ​ഷ​ണം.

കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ് പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഏ​ഴം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് കാ​ണി​ച്ച് മു​ൻ​പ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ കേ​സി​ൽ പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് കേ​സ് തെ​ളി​യി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നീ​ക്കം.

Editorial

‘തൂ​ഫാ​ൻ’ ആ​ഞ്ഞ​ടി​ക്ക​ണം; ചാ​യ​ക്കോ​പ്പ​യി​ല​ല്ല

മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യ്ക്ക് പു​തി​യ സ​ർ​ക്കാ​ർ കൊ​ടു​ത്തി​രി​ക്കു​ന്ന പേ​ര് കൊ​ടു​ങ്കാ​റ്റെ​ന്നാ​ണ്; തൂ​ഫാ​ൻ. ആ​വേ​ശം​കൊ​ള്ളി​ക്കു​ന്ന പേ​രു​ക​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യൊ​ന്നും ഇ​ന്നു​വ​രെ കാ​ര്യ​മാ​യി വി​ജ​യി​ച്ചി​ട്ടി​ല്ല. ‘തൂ​ഫാ​ൻ’ ആ​ഞ്ഞ​ടി​ക്ക​ണം; ചാ​യ​ക്കോ​പ്പ​യി​ല​ല്ല, സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധോ​ലോ​ക​മാ​യി മാ​റി​യ ല​ഹ​രി​ക്കോ​ട്ട​ക​ളി​ൽ.

ആ​ദ്യം ക​പ്പ​ലി​ലെ ക​ള്ള​ന്മാ​രാ​യ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും പോ​ലീ​സി​നെ​യും ക​ട​ലി​ലെ​റി​യ​ണം. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം. സ​ഹ​ക​രി​ക്കു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം. ഇ​തു സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​യ​ണം. കു​ടും​ബ-​സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളെ താ​റു​മാ​റാ​ക്കി​യ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള യു​ദ്ധ​ത്തി​ൽ ദീ​പി​ക​യു​മു​ണ്ടാ​കും. ത​മി​ഴ്നാ​ടും ല​ഹ​രി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തി​നാ​ൽ ക​ണ്ണി​ക​ള​റു​ക്കാ​ൻ ഇ​താ​ണു സ​മ​യം.

ഇ​ന്ന​ലെ​യാ​ണ് ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ​യു​ള്ള ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ദി ​നാ​ർ​ക്കോ ഹ​ണ്ട്’ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ച​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ഉ​ട​ൻ​ത​ന്നെ ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​ക, ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര​വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി കൈ​മാ​റാ​ൻ ആ​പ്പു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക​രി​ക്കു​ലം ന​ട​പ്പി​ലാ​ക്കു​ക, ല​ഹ​രി മാ​ഫി​യ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ​വും ഉ​രു​ക്കു​മു​ഷ്‌​ടി​യും ഒ​രേ​സ​മ​യം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. പ​ക്ഷേ, വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ ക്ലാ​സെ​ടു​ക്കു​ന്ന​താ​ക​രു​ത് ഇ​പ്പ​റ​ഞ്ഞ ബോ​ധ​വ​ത്ക​ര​ണം.

ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി​വേ​ട്ട​യു​ടെ 51-ാം ദി​വ​സം ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ കു​ൽ​ഗാ​മി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ൾ നാം ​ഏ​റ്റു പ​റ​യേ​ണ്ട​താ​ണ്. “അ​വ​സാ​ന​ത്തെ മ​യ​ക്കു​മ​രു​ന്നു​സം​ഘ​ത്തെ​യും ഒ​തു​ക്കു​വോ​ളം ഈ ​മു​ന്നേ​റ്റം അ​വ​സാ​നി​പ്പി​ക്കി​ല്ല.” ഈ ​വാ​ക്കു​ക​ളി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ട്.

ഈ ​കാ​ന്പ​യ്ൻ ത​ങ്ങ​ൾ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൊ​തു​ക്കി​യി​ല്ലെ​ന്നും കാ​ഷ്മീ​രി​ലെ യു​വാ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​വി​ധ മ​ത​നേ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ആ​കെ​ത്ത​ന്നെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്നും അ​തു ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്തി​മ​ഫ​ലം അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ങ്കി​ലും കാ​ഷ്മീ​രി​ന്‍റെ പ​രി​ശ്ര​മം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ല.

തീ​വ്ര​വാ​ദ​വും മ​യ​ക്കു​മ​രു​ന്നും ഇ​ല്ലാ​താ​യാ​ൽ കാ​ഷ്മീ​ർ ഭൂ​മി​യി​ലെ സ്വ​ർ​ഗ​മെ​ന്ന പ​ദ​വി തി​രി​ച്ചെ​ടു​ക്കും. അ​വി​ട​ത്തെ ടൂ​റി​സ​ത്തി​ന് ഈ ​രാ​ജ്യ​ത്തെ തീ​റ്റി​പ്പോ​റ്റാ​നു​ള്ള​ത്ര സാ​ധ്യ​ത​യു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് മ​റ്റാ​രു​ടെ​യോ കാ​ര്യ​മാ​ണെ​ന്ന് ഒ​രാ​ളും ക​രു​ത​രു​ത്. മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളു​ടെ കു​ടും​ബ​ങ്ങ​ളൊ​ന്നും അ​ത് ത​ങ്ങ​ളു​ടെ വീ​ടി​നെ​യും വി​ഴു​ങ്ങു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു-​ഗു​ണ്ടാ സം​ഘ​ങ്ങ​ളെ പേ​ടി​ച്ചു വ​ഴി​യി​ലി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ജീ​വ​ഭ​യ​ത്താ​ലാ​ണ് ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​ത്. പോ​ലീ​സി​നും പേ​ടി​യു​ണ്ട്. പോ​ലീ​സി​ൽ ഒ​റ്റു​കാ​രു​മു​ണ്ട്. 2021ൽ 25,000 ​പേ​രാ​ണ് ല​ഹ​രി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തെ​ങ്കി​ൽ 2022ൽ ​അ​ത് 27,545 ആ​യി. ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം 2022ൽ ​രാ​ജ്യ​ത്തെ മൊ​ത്തം അ​റ​സ്റ്റു​ക​ളു​ടെ 29.4 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നു.

2023ലും 2024​ലും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 30,000 ആ​യി. 2025ലും ​കേ​സു​ക​ൾ വ​ർ​ധി​ച്ചു. ‘തൂ​ഫാ​ൻ’ തു​ട​ങ്ങി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പ​ല​രെ​യും പി​ടി​കൂ​ടി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ലി​ൽ​നി​ന്ന് പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ പി​ടി​യി​ലാ​യി. റെ​യി​ൽ​വേ പോ​ലീ​സും റെ​യി‍​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത് 60 കി​ലോ ക​ഞ്ചാ​വാ​ണ്.

ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 280 ഗ്രാം ​എം​ഡി​എം​എ തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും​വ​രെ മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ സ​ൽ​പേ​ര് പോ​കു​മെ​ന്ന ഭ​യ​ത്താ​ൽ വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രോ​ടു പ​റ​യ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, പോ​ലീ​സി​നെ അ​റി​യി​ച്ചേ മ​തി​യാ​കൂ. ര​ഹ​സ്യ​വി​വ​രം ന​ൽ​കു​ന്ന​വ​രെ തേ​ടി ഗു​ണ്ട​ക​ളെ​ത്തി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം.

തൂ​ഫാ​ൻ പു​റ​ത്തു വീ​ശി​യാ​ൽ പോ​രാ. ല​ഹ​രി​വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സു​കാ​രെ​യും രാ​ഷ്‌​ട്രീ​യ​ക്കാ​രെ​യും പു​ക​ച്ചു പു​റ​ത്തു ചാ​ടി​ക്ക​ണം. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളാ​യ​ല്ല ഇ​ര​ക​ളോ രോ​ഗി​ക​ളോ ആ​യി കാ​ണ​ണം. വി​മു​ക്തി​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണം. അ​വ​ർ പ​ഴ​യ ലാ​വ​ണ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങു​ന്നി​ല്ലെ​ന്ന് തു​ട​ർ​പ​രി​ച​ര​ണ​ങ്ങ​ളി​ലൂ​ടെ ഉ​റ​പ്പാ​ക്ക​ണം. അ​ക​ത്തു​നി​ന്നു മാ​ത്രം തു​റ​ക്കാ​വു​ന്ന പൂ​ട്ടു​ള്ള ഏ​ക ത​ട​വ​റ​യാ​ണ് ആ​സ​ക്തി​യെ​ന്നു പ​റ​യാ​റു​ണ്ട്. പ​ക്ഷേ, പൂ​ട്ടു തു​റ​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​രെ വാ​തി​ൽ പൊ​ളി​ച്ചു ര​ക്ഷി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ.

തൂ​ഫാ​ൻ വി​ജ​യി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​ണ്. പ​ക്ഷേ, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു മ​റ്റു നേ​ട്ട​ങ്ങ​ളു​മു​ണ്ട്. കാ​ര​ണം, ല​ഹ​രി​യെ ത​ള​യ്ക്കു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ളെ ത​ള​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ല​ഹ​രി-​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ വീ​ഴ്ത്താ​തെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം സാ​ധ്യ​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും.

Kerala

എ​സ്‌​ഐ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന് ആ​ശ്വാ​സം; 43 പേ​ർ​ക്ക് ഉ​ട​ൻ നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഒ​ഫ് പോ​ലീ​സ് റാ​ങ്ക് ലി​സ്‌​റ്റിലു​ള്ള 43 പേ​ർ​ക്ക് ഉ​ട​ൻ നി​യ​മ​നം ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ൺ ഒ​മ്പ​തി​ന് കാ​ലാ​വ​ധി ക​ഴി​യു​ന്ന ലി​സ്റ്റി​ൽ നി​ന്നാ​ണ് 43 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

റാ​ങ്ക് പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2025 ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് പി​എ​സ്‌​സി ന​ട​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വ​രു​ന്ന ജൂ​ണ്‍ ഒ​മ്പ​തി​ന് ഈ ​ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. തുടർന്നാണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​മീ​പി​ച്ച് ത​ങ്ങ​ളു​ടെ അ​വ​സ്ഥ പ​ങ്കു​വെ​ച്ച​ത്.

Kerala

'സിപിഎം കലാപശ്രമം നടത്തി, പോലീസ് സംയമനം പാലിച്ചു': ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.

സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

പോലീസ് വീഴ്ച: ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ.

ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

ഇ​ഡി​ക്കെ​തി​രെ ന​ട​ന്ന​ത് ആ​സൂ​ത്രി​ത ആ​ക്ര​മ​ണം; നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഇ​ഡി റെ​യ്ഡി​ൽ പ്ര​തി​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ‌ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

റെ​യ്ഡി​നെ കു​റി​ച്ച് പോ​ലീ​സി​നെ​യോ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യോ മു​ൻ​കൂ​റാ​യി അ​റി​യി​ച്ചി​ല്ല. ഇ​ഡി​ക്കെ​തി​രെ ഉ​ണ്ടാ​യ​ത് ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ളു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ന് പോ​ലീ​സ് ഇ​ട​പെ​ട്ടു. പോ​ലീ​സി​ൽ കു​റ്റ​മി​ല്ലെ​ന്നും പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ പ്ര​തി​രോ​ധി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന് എ​തി​ര​ല്ലെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു.

 

 

 

 

District News

ഡി​ജോ കാ​പ്പ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം സാ​മൂ​ഹ്യ​ക്ഷേ​മ​മാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​ വ്യക്തി: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​​ട്ട​​യം: അ​​ന്ത​​രി​​ച്ച ഡി​​ജോ കാ​​പ്പ​​ന്‍ പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​നം സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​മാ​​ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹി​​ച്ച​​തെ​​ന്ന് മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

സാ​​മൂ​​ഹി​​ക പ്ര​​വ​​ര്‍​ത്ത​​ക​​നും രാ​​ഷ്‌​ട്രീ​​യ നി​​രീ​​ക്ഷ​​ക​​നു​​മാ​​യ ഡി​​ജോ കാ​​പ്പ​​നു സ്മൃ​​തി​​പൂ​​ക്ക​​ളു​​മാ​​യി സു​​ഹൃ​​ത്തു​​ക്ക​​ള്‍ സി​​എം​​എ​​സ് കോ​​ള​​ജി​​ലെ ഗ്രേ​​റ്റ് ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ സ്നേ​​ഹ കൂ​​ട്ടാ​​യ്മ​​യി​​ല്‍ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. നി​​സ്വാ​​ര്‍​ഥ സേ​​വ​​ന​​ത്തി​​ന്‍റെ ഉ​​ദാ​​ത്ത മാ​​തൃ​​ക​​യാ​​യി​​രു​​ന്നു ഡി​​ജോ​​യെ​​ന്നും അ​​ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്, മു​​തി​​ര്‍​ന്ന സി​​പി​​എം നേ​​താ​​വ് വൈ​​ക്കം വി​​ശ്വ​​ന്‍, ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഡി​​ജോ കാ​​പ്പ​​നും ജോ​​ര്‍​ജ് സെ​​ബാ​​സ്റ്റ്യ​​നും ചേ​​ര്‍​ന്ന് 1986ല്‍ ​​നി​​ര്‍​മി​​ച്ച സി​​സ്റ്റ​​ര്‍ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ എ​​ന്ന ഡോ​​ക്ക്യു​​മെ​ന്‍റ​​റി​​യു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും ന​​ട​​ന്നു.

Kerala

സം​സ്ഥാ​ന​ത്തെ പ​രി​പൂ​ർ​ണ​മാ​യി അ​ഴി​മ​തി​ വി​മു​ക്ത​മാ​ക്കും; പ്രോ​ജ​ക്ട് സീ​റോ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​രി​പൂ​ർ​ണ​മാ​യി അ​ഴി​മ​തി​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പ്രോ​ജ​ക്ട് സീ​റോ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​വി​ടെ അ​ഴി​മ​തി ക​ണ്ടാ​ലും പൊ​തു​ജ​ന​ത്തി​ന് അ​റി​യി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും കൈ​മ​ട​ക്ക് കൊ​ടു​ക്കാ​തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും സേ​വ​ന​ങ്ങ​ൾ പാ​വ​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യി അ​ഴി​മ​തി​വി​മു​ക്ത​മാ​ക്കു​ക​യാ​ണ് പ്രോ​ജ​ക്ട് സീ​റോ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​ത് ഒ​രു വി​പ്ല​വ​മാ​യി​രി​ക്കും. എ​വി​ടെ അ​ഴി​മ​തി ക​ണ്ടാ​ലും പൊ​തു​ജ​ന​ത്തി​ന് അ​റി​യി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും. വി​വ​രം ന​ൽ​ക്കു​ന്ന​വ​രു​ടെ പേ​ര് പു​റ​ത്തു​വി​ടി​ല്ല.

അ​ഴി​മ​തി​ക്കാ​രാ​യ നേ​താ​ക്ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ജി​ല​ൻ​സ് നി​രീ​ക്ഷി​ക്കും. കൈ​മ​ട​ക്ക് കൊ​ടു​ക്കാ​തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും കാ​ര്യ​ങ്ങ​ൾ പാ​വ​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ണം. അ​ഴി​മ​തി ഇ​ല്ലാ​താ​ക​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ളു​ടെ​സ​ഹ​ക​ര​ണം വേ​ണം. അ​തി​ന് ക​ക്ഷി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ല. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഴി​മ​തി ത​ട​യും. ട്രാ​പ്പ് കേ​സു​ക​ൾ കൂ​ട്ടും. വി​ജി മാ​ന്യു​വ​ൽ പ​രി​ഷ്‌​ക​രി​ക്കു​മെ​ന്നും ഡ്രാ​ഫ്റ്റ് ത​യാ​റാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Kerala

വി​ജി​ല​ന്‍​സ് ഉ​ന്ന​ത​ത​ല​യോ​ഗം തലസ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ന്‍​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മു​ള്ള ആ​ദ്യ യോ​ഗ​മാ​ണ് വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് ചേ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​ജി​ല​ന്‍​സി​ലെ എ​സ്പി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Kerala

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍​മാ​രാ​ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍​മാ​രാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്പി​സി സം​സ്ഥാ​ന സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി.

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ഏ​റ്റ​വും വി​പു​ല​മാ​യ പ​ദ്ധ​തി​യാ​യ 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' വി​ജ​യി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്ത് ല​ഹ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്‌​കൂ​ള്‍, കോ​ള​ജ് ക്യാ​മ്പ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള രാ​സ​ല​ഹ​രി​ക​ള്‍ വി​ല്‍​ക്കു​ന്ന അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യാ​ണ് 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​ചി​ഹ്ന​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി വ​ള​ര്‍​ന്നു. യു​വ​ത​ല​മു​റ​യെ ഒ​രി​ക്ക​ലും ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കി​ല്ലെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ഇ​നി ക​ളി മാ​റും; ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ ദ ​ന​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ക​ര്‍​മ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

കെ​മി​ക്ക​ല്‍ ല​ഹ​രി, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്കും. സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​മെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നുകളിലും സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്തും. ആ​രു ചെ​ന്നാ​ലും ഗു​ഡ് മോ​ണിം​ഗ് പ​റ​ഞ്ഞ് സ്വീ​ക​രി​ക്കും. സ്റ്റേ​ഷ​നു​ക​ൾ വൃ​ത്തി​യാ​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കും. പ​രാ​തി​ക​ൾ സ​മ​ചി​ത്ത​ത​യോ​ടെ കേ​ൾ​ക്കും. ഇ​തു​വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കും.

പോ​ലീ​സ് ട്രെ​യി​നിം​ഗ് സി​ല​ബ​സ് പ​രി​ഷ്ക​രി​ക്കും. സ്റ്റേ​ഷ​ന്‍ ചു​മ​ത​ല എ​സ്‌​ഐ​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ പ​ഠ​നം ന​ട​ത്തുകയാണ്. ല​ഹ​രി മാ​ഫി​യാ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളു​ടേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യ​വും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ആഭ്യന്തരമന്ത്രി വിളിച്ചുചേർത്ത പോലീസ് ഉന്നതതല യോഗം ആരംഭിച്ചു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.

10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്‍റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.

Kerala

ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Kerala

കി​ഴ​ക്ക​മ്പ​ലം കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​മ്പ​ല​ത്തെ കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന​കം ഡി​ജി​പി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് പോ​രാ​യ്മ​ക​ളോ വീ​ഴ്‌​ച​ക​ളോ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് പ​രി​ഹ​രി​ക്കാ​ൻ​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കോ​ട​തി നി​ല​പാ​ട് ക​ടു​പ്പി​ച്ചു. ശ​നി​യാ​ഴ്ച കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി 23 ന് ​റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

Kerala

പെ​രി​യ പ്ര​തി​ക​ളു​ടെ പ​രോ​ൾ; ആ​ഭ്യ​ന്ത​ര മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കാ​ണ് നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ച​ത്. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ ല​ഭി​ച്ച​ത്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​ന് മു​മ്പാ​യാ​ണ് എ​ല്ലാ പ്ര​തി​ക​ള്‍​ക്കും പ​രോ​ള്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യ്ക്കാ​ണ് മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളു​ടെ പ​രോ​ൾ വ​ലി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

2019 ഫെ​ബ്രു​വ​രി 17നാ​യി​രു​ന്നു പെ​രി​യ ക​ല്യാ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ചി​രു​ന്നു.

Kerala

അ​ന്ധ​വി​ശ്വാ​സം ഔ​ട്ട്; 13-ാം ന​മ്പ​ർ കാ​റി​നി കെ.​എം.ഷാ​ജി​ക്ക് സ്വ​ന്തം

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ക്കും വേ​ണ്ടാ​തി​രു​ന്ന 13-ാം ന​മ്പ​ർ കാ​ർ മ​ന്ത്രി കെ.​എം.​ഷാ​ജി ചോ​ദി​ച്ചു വാ​ങ്ങി. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​യു​ട​ൻ ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് കാ​ർ സ​ജ്ജ​മാ​ക്കി​യെ​ങ്കി​ലും ആ​രും ത​ന്നെ ഈ ​വാ​ഹ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

സാ​ധാ​ര​ണ​യാ​യി 13 എ​ന്ന അ​ക്ക​ത്തെ ഭാ​ഗ്യ​ദോ​ഷ​മാ​യാ​ണ് പ​ല​രും ക​ണ​ക്കാ​ക്കു​ന്ന​ത്. കെ.​എം. ഷാ​ജി​ക്ക് ആ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത് ഒ​മ്പ​താം ന​മ്പ​ർ വാ​ഹ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഒ​മ്പ​താം ന​മ്പ​ർ കാ​ർ വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ര​ത്തെ ത​ന്നെ ടൂ​റി​സം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ചെ​ന്നി​ത്ത​ല​യു​ടെ താ​ല്പ​ര്യം മാ​നി​ച്ചു​കൊ​ണ്ട് കെ.​എം. ഷാ​ജി ത​ന്‍റെ ഒ​മ്പതാം ന​മ്പ​ർ കാ​ർ അ​ദ്ദേ​ഹ​ത്തി​ന് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രും ഏ​റ്റെ​ടു​ക്കാ​ത്ത 13-ാം ന​മ്പ​ർ കാ​ർ ത​നി​ക്ക് മ​തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ത് ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മു​ൻ​പ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തെ​ല്ലാം 13-ാം ന​മ്പ​ർ സ്റ്റേ​റ്റ് കാ​റി​ന് അ​വ​കാ​ശി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പി. ​പ്ര​സാ​ദാ​യി​രു​ന്നു 13-ാം ന​മ്പ​ർ കാ​ർ ല​ഭി​ച്ച​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കും 13-ാം ന​മ്പ​ർ ചോ​ദി​ച്ചു വാ​ങ്ങി​യി​രു​ന്നു. 2006 ലെ ​വി.​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന എം.​എ.​ബേ​ബി​യാ​ണ് 13 -ാം ന​മ്പ​ർ കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

 

Kerala

മുൻ ഡിജിപി എ. ഹേമചന്ദ്രൻ രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം.

പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായും (ഒഎസ്ഡി) നിയമിച്ചു. 2015 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Kerala

യുഡിഎഫ് സർക്കാരിന്‍റെ ഐശ്വര്യത്തിന് ഹോമവും പൂജയും; പള്ളുരുത്തിയിൽ വി.ഡിക്കും ആർ.സിക്കും വേണ്ടി പ്രത്യേക പൂജ

കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.

സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.

രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.

Kerala

മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്താ​ൻ ഒ​രു പോ​രാ​ട്ട​വും ന​ട​ത്തി​യി​ട്ടി​ല്ല: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്താ​ൻ ഒ​രു പോ​രാ​ട്ട​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നി​യു​ക്ത മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി ഇ​ഷ്ട​മു​ള്ള വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്തോ​ളാ​നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

ആ​ദ്യം മ​ന്ത്രി​സ​ഭ​യി​ൽ ചേ​രേ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച് കൊ​ണ്ടാ​ണ് മ​ന്ത്രി​യാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് സ്വൈ​ര്യ ജീ​വി​തം ഒ​രു​ക്കും. ജ​ന​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മാ​യി ജീ​വി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ത​നി​ക്കു​ള്ള​ത്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​കും ഭ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലെ പ്ര​യാ​സ​മു​ണ്ട്. പാ​ർ​ട്ടി ത​നി​ക്ക് ഒ​രു​പാ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​പ​ത്തി​യെ​ട്ടാം വ​യ​സി​ൽ മ​ന്ത്രി​യാ​യി. പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ഏ​ത് ദൗ​ത്യ​വും നി​ർ​വ​ഹി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സതീശന് ധനം, ചെന്നിത്തലയ്ക്ക് ആഭ്യന്തരം, മുരളീധരന് ആരോഗ്യം; മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അം​ഗ വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പ​രി​ച​യ സ​മ്പ​ന്ന​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ 14 പു​തു​മു​ഖ മ​ന്ത്രി​മാ​രാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കോ​ണ്‍​ഗ്ര​സ്:

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍- ധ​നം, പൊ​തു​ഭ​ര​ണം, നി​യ​മം, തു​റ​മു​ഖം.

ര​മേ​ശ് ചെ​ന്നി​ത്ത​ല- ആ​ഭ്യ​ന്ത​രം, വി​ജി​ല​ന്‍​സ്,

കെ. ​മു​ര​ളീ​ധ​ര​ന്‍- ആരോഗ്യം , ദേ​വ​സ്വം.

സ​ണ്ണി ജോ​സ​ഫ് -റ​വ​ന്യു

എ.​പി. അ​നി​ല്‍​കു​മാ​ര്‍- വൈ​ദ്യു​തി

പി.​സി. വി​ഷ്ണു​നാ​ഥ് -സാം​സ്കാ​രി​കം, ടൂ​റി​സം.

ബി​ന്ദു കൃ​ഷ്ണ -വ​നി​താ ശി​ശു​ക്ഷേ​മ വി​ക​സ​നം,

എം. ​ലി​ജു- എ​ക്സൈ​സ്, സ​ഹ​ക​ര​ണം,

ടി. ​സി​ദ്ദി​ഖ് -വ​നം.

ഒ.​ജെ. ജ​നീ​ഷ് -യു​വ​ജ​ന ക്ഷേ​മം,

റോ​ജി എം. ​ജോ​ണ്‍- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം.

കെ.​എ. തു​ള​സി- പ​ട്ടി​ക ജാ​തി വ​ര്‍​ഗ വി​ക​സ​നം,

മു​സ്‌​ലിം​ലീ​ഗ്

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി- വ്യ​വ​സാ​യം

പി.​കെ. ബ​ഷീ​ര്‍- പൊ​തു​മ​രാ​മ​ത്ത്

കെ.​എം. ഷാ​ജി- ത​ദ്ദേ​ശ ഭ​ര​ണം

എ​ന്‍. ഷം​സു​ദീ​ന്‍- പൊ​തു വി​ദ്യാ​ഭ്യാ​സം.

കേ​ര​ള കോ​ണ്‍​ഗ്ര​സ്

മോ​ന്‍​സ് ജോ​സ​ഫ് -ജ​ല​വി​ഭ​വം, ര​ജി​സ്ട്രേ​ഷ​ന്‍.

ആ​ര്‍​എ​സ്പി

ഷി​ബു​ബേ​ബി​ജോ​ണ്‍- തൊ​ഴി​ല്‍.

സി​എം​പി

സി.​പി. ജോ​ണ്‍- ഗ​താ​ഗ​തം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്

അ​നൂ​പ് ജേ​ക്ക​ബ് -ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ്.

സ്പീ​ക്ക​റാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​യും പ്ര​ഖ്യാ​പി​ച്ചു.

(വ​കു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ രാ​ത്രി വൈ​കി​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​രി​യ മാ​റ്റ​ങ്ങ​ള്‍ വ​രാം.)

Latest News

Corehub Up